സോളാർ: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് രമേശ് ചെന്നിത്തല
സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കണമെന്നും അതിനായി പ്രത്യേക സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട്ട് ചേര്‍ന്ന യുഡിഎഫ് യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കളെ അപവാദ പ്രചരണത്തിലൂടെ തളര്‍ത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് യുഡിഎഫ് യോഗം വിലയിരുത്തി. എത്രയും വേഗം റിപ്പോർട്ട് പ്രസിദ്ധീകരിക്കണം എന്നാൽ റിപ്പോർട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 32 ക്രിമിനൽ കേസുകളിൽ പ്രതിയായ സരിതയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും സോളര്‍ കമ്മിഷൻ റിപ്പോർട്ടിലെ നടപടിക്കെതിരെയുള്ള എഡിജിപി ഹേമചന്ദ്രന്റെ കത്ത് ഗൗരവമുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു.
ബിജെപിയുടെ പതനം വേങ്ങര ഉപതിരഞ്ഞെടുപ്പോടെ ഉറപ്പായെന്നും തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ രാഷ്ട്രീയ വോട്ടുകൾ ചോർന്നിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
https://www.facebook.com/Malayalivartha