ഗുജറാത്ത് കൈപ്പിടിയിലാക്കാൻ രാഹുൽ ഗാന്ധി: വിശാല സഖ്യത്തിന് കോൺഗ്രസ് തയ്യാറെടുക്കുന്നു
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബിജെപിയെ കെട്ടുകെട്ടിക്കാൻ കോണ്‍ഗ്രസും ഇതര പാര്‍ട്ടികളും വിശാല സഖ്യത്തിന് തയ്യാറെടുക്കുന്നു. സംസ്ഥാനത്ത് ഏറെ സ്വാധീനമുള്ള പടദര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി, ജനതാതള്‍ യുണൈറ്റഡ് വിമത നേതാവ് ഛോട്ടു വാസവ, ഒബിസി നേതാവ് അല്‍പേഷ് താകോര്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോർട്ട്.
നവംബര്‍ ആദ്യം രാഹുല്‍ നടത്തുന്ന ഗുജറാത്ത് സന്ദർശനത്തോടെ വിശാല സഖ്യത്തിന് തീരുമാനം ആകുമെന്നാണ് കരുതുന്നത്.സഖ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സീറ്റ് വിഭജനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
ഗുജറാത്തില്‍ ഏറെ സ്വാധീനമുള്ള പട്ടേല്‍ സമുദായത്തെയുള്‍പ്പെടെ കൂട്ടു പിടിച്ചാല്‍ ജയിക്കാനാകുമെന്നാണ് കോൺഗ്രസ്സിന്റെ പ്രതീക്ഷ. എന്നാൽ പട്ടേല്‍ സമുദായത്തെ അടുപ്പിക്കുന്നതിനായി പട്ടേല്‍ സമുദായത്തിലുള്ളവരുടെ 250 ല്‍ പരം കേസുകള്‍ ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച്ച ഒഴിവാക്കിയിരുന്നു.
https://www.facebook.com/Malayalivartha