ഗുജറാത്ത് തെരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകൾ ചോർത്താൻ എഞ്ചിനിയർമാരെ വാടകക്കെടുത്തു; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഹാർദിക് പട്ടേൽ
ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേൽ. വോട്ടിങ് മെഷീനുകള്‍ ചോര്‍ത്താന്‍ ബിജെപി 140 സോഫ്റ്റ്‌വെയർ എന്‍ജിനിയര്‍മാരെ വാടകയ്ക്കെടുത്തെന്ന് ഹാർദിക് പട്ടേൽ ആരോപിച്ചു.
മനുഷ്യനിർമ്മിതമായ എടിഎമ്മുകൾ ഹാക്ക് ചെയ്യാമെങ്കില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനും തകർക്കാൻ കഴിയുമെന്ന് ഹാർദിക് തന്റെ ട്വിറ്റർ സന്ദേശത്തിലൂടെ വ്യക്തമാക്കി. ഇതുവരെയായി 5000 ഇ.വി.എം മെഷീനുകള്‍ ചോര്‍ത്തിയിട്ടുണ്ടെന്നും . വൈസ്‌നഗര്‍, രത്‌നാപുര്‍, വാവ് എന്നിവടങ്ങളിലും പല പട്ടേല്‍ ഭൂരിപക്ഷ പ്രദേശങ്ങളിലും ഇ.വി.എം മെഷീന്‍ ചോര്‍ത്താനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha