ആർ കെ നഗർ തെരഞ്ഞെടുപ്പ്: എഐഎഡിഎംകെ 100 കോടി രൂപ വിതരണം ചെയ്തുവെന്ന പരാതിയുമായി സ്റ്റാലിൻ
തമിഴ്നാട് മുൻമുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ മരണത്തോടെ ഒഴിവുവന്ന സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങൾ അവസാനിക്കുന്നില്ല. നടൻ വിശാലിന്റെ പത്രിക സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിനു പിന്നാലെ മണ്ഡലത്തിൽ എഐഎഡിഎംകെ 100 കോടി രൂപ വിതരണം ചെയ്തതായി ഡിഎംകെ നേതാവ് സ്റ്റാലിൻ രംഗത്ത്.
വോര്‍ട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിന്റെ വീഡിയോ അടക്കമുള്ള തെളിവുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ റദ്ദാക്കിയിരുന്നു. കഴിഞ്ഞ ദിവസം 13 ലക്ഷം രൂപ ആദായ നികുതി വകുപ്പ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് എഐഡിഎംകെ സ്ഥാനാര്‍ഥി ഇ മധുസൂദനനെതിരെയും പാര്‍ട്ടിക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്റ്റാലിന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha