ഇടതിൽ ചേക്കേറാമെന്ന ബിഡിജെഎസ് മോഹം പൊലിയുന്നു; ജാതി സംഘടനകളെ ഒപ്പം ചേർക്കില്ലെന്ന് സിപിഎം
എൻഡിഎയുമായി ഇടഞ്ഞുനിൽക്കുന്ന ബിഡിജെഎസ് ഇടതു മുന്നണിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. ബിഡിജെഎസ് അടക്കമുള്ള ജാതി സംഘടനകളെ ഒപ്പം ചേർക്കാൻ സിപിഎമ്മിന് ആഗ്രഹമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇടതുമുന്നണിയെ വിപുലീകരിക്കനുള്ള ശ്രമം സിപിഎം നടത്തുമെന്നും എന്നാൽ ബിഡിജെഎസിന്റെ മുന്നണിപ്രവേശം സംബന്ധിച്ച ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും കോടിയേരി പറഞ്ഞു. വർഗീയതയ്ക്കെതിരെ സമാന ചിന്താഗതിയുള്ളവർ ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പിള്ളി എൻഡിഎക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. മുന്നണി മര്യാദ പാലിച്ചില്ലെന്നും തങ്ങൾക്ക് വേണ്ട പ്രാതിനിധ്യം മുന്നണിയിൽ ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിഡിജെഎസ് ഇടത് പക്ഷത്തോട് അടുക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നത്. ഈ സാഹചര്യത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha