ഇടതുപക്ഷ സര്‍ക്കാറുകളെക്കുറിച്ച് ഊതിപ്പെരുപ്പിച്ച പ്രതീക്ഷ വേണ്ടെന്ന് പിണറായി വിജയന്‍
ഇടതുപക്ഷ സര്‍ക്കാറുകളെക്കുറിച്ച് ഊതിപ്പെരുപ്പിച്ച പ്രതീക്ഷ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം. തൃശ്ശൂര്‍ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുസര്‍ക്കാറുകളെക്കുറിച്ച് പാര്‍ട്ടി പുറത്തിറക്കിയ രേഖ വായിച്ചുകൊണ്ടായിരുന്നു പിണറായി ഇതു പറഞ്ഞത്. ഇടതുസര്‍ക്കാറുകള്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കണം. ഇതില്ലാത്തപ്പോഴാണ് ഊതിപ്പെരുപ്പിച്ച പ്രതീക്ഷകളിലേക്കു പോകുന്നത്.
ആഗോളവത്കരണത്തിന് ബദല്‍സൃഷ്ടിക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒപ്പം സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എടുത്തു പറയാനും അദ്ദേഹം മറന്നില്ല. ഓഖിദുരന്തംസംബന്ധിച്ച് അറിയിപ്പുകിട്ടിയ ഉടനെ സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു.
സംസ്ഥാനത്തെ ഭദ്രമായ ക്രമസമാധാനനില വര്‍ഗ്ഗീയത ഇളക്കിവിട്ടു തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമപരിശോധനയ്ക്കും നടപടികള്‍ക്കുമായി അയച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്‍. ബാലന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്നുനടന്ന സെഷനില്‍ ജില്ലാസെക്രട്ടറി കെ. രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
https://www.facebook.com/Malayalivartha