ചാരക്കേസ്: വാഴക്കൻ മറുപടി അർഹിക്കുന്നില്ല; താൻ ഇപ്പോഴും ഐ ഗ്രൂപ്പിൽ തന്നെ; കരുണാകരൻ നയിച്ച ഭാഗത്താണ് താനും നിൽക്കുന്നത്; അഭിപ്രായങ്ങൾ പറയേണ്ട സമയത്ത് പറയും; പ്രതികരണവുമായി കെ മുരളീധരൻ
ചാരക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കോൺഗ്രസ്സിൽ അവസാനിക്കുന്നില്ല. ചാരക്കേസുമായി ബന്ധപ്പെട്ട് കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം.ഹസൻ നടത്തിയ പ്രസ്താവനയാണ് ചാരക്കേസ് വീണ്ടും ചര്‍ച്ചയാക്കിയത്. ഇതിനെ സംബന്ധിച്ച് പ്രസ്താവന നടത്തിയ കെ.മുരളീധരനെതിരെ ഐ ഗ്രൂപ്പ് നേതാവ് ജോസഫ് വാഴയ്ക്കന്‍ ശക്തമായി പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയുമായി മുരളീധരൻ രംഗത്തെത്തി.
ജോസഫ് വാഴക്കൻ മറുപടി അര്‍ഹിക്കുന്നില്ലെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ താന്‍ നിറവേറ്റുന്നുണ്ടെന്നും കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. താന്‍ ഐ ഗ്രൂപ്പ് വിട്ടിട്ടില്ല. കരുണാകരന്‍ നയിച്ച ഭാഗത്ത് തന്നെയാണ് താന്‍ ഇപ്പോഴും നില്‍ക്കുന്നത്. അഭിപ്രായങ്ങള്‍ പറയേണ്ട സമയത്ത് തന്നെ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചാരക്കേസ് വിഷയത്തില്‍ കരുണാകരനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് മുരളീധരനാണെന്ന് വാഴയ്ക്കന്‍ ആരോപിച്ചിരുന്നു. താൻപ്രമാണി ആകാനാണ് മുരളീധരന്റെ ശ്രമമെന്നും അദ്ദേഹത്തിന് പാർട്ടിയോട് കൂറുണ്ടാകണമെന്നും കെപിസിസി വക്താവ് കൂടിയായ ജോസഫ് വാഴയ്ക്കന്‍ തുറന്നടിച്ചിരുന്നു.
https://www.facebook.com/Malayalivartha