ആന്റണിയോടും ഉമ്മൻചാണ്ടിയോടും കൂറ് ഒരുപോലെ; ഉമ്മൻചാണ്ടിയെ ഇകഴ്ത്തി സംസാരിച്ചിട്ടില്ല; ചാരക്കേസുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനയെ വളച്ചൊടിച്ചതാണെന്നും എം എം ഹസ്സൻ
ചാരക്കേസുമായി ബന്ധപ്പെട്ട് തുടരുന്ന വിവാദത്തിൽ വിശദീകരണവുമായി കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. ചാരക്കേസുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ എ.കെ.ആന്റണിയോടും ഉമ്മന്‍ ചാണ്ടിയോടും ഒരേ തരത്തിലുള്ള കൂറാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ഉമ്മന്‍ ചാണ്ടിയെ ഇകഴ്ത്തി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ രാജി വയ്പ്പിക്കാന്‍ ശ്രമിക്കരുതെന്ന് ഉമ്മന്‍ ചാണ്ടിയോടും തന്നോടും എ.കെ. ആന്റണി ആവശ്യപ്പെട്ടിരുന്നുവെന്ന എം.എം.ഹസന്റെ പ്രസ്താവനയാണ് ചാരക്കേസ് കേരളരാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാക്കിയത്. ഇതിനെതിരെ പ്രതികരണവുമായി കെ.മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയത് കോൺഗ്രസിനുള്ളിൽ തന്നെ ഗ്രൂപ്പ് തർക്കമായി ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha