മന്ത്രി സ്ഥാനത്തിനായി വളഞ്ഞ വഴി സ്വീകരിക്കില്ല; താൻ ആരുമായും ചർച്ച നടത്തിയിട്ടില്ല; ലയന വാർത്തകളെ തള്ളി ബാലകൃഷ്ണ പിള്ള
കേരള കോൺഗ്രസ്സ് (ബി) എൻസിപി യിൽ ലയിക്കുന്നു എന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ബാലകൃഷ്ണ പിള്ള. നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയുമായി ലയിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നിട്ടില്ലെന്നും മന്ത്രി സ്ഥാനത്തിനായി വളഞ്ഞ വഴി സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്തെങ്കിലും തരത്തിലുള്ള ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇടതുമുന്നണിയെ നയിക്കുന്നവരുമായി ആലോചിച്ച ശേഷമേ തീരുമാനം എടുക്കുകയുള്ളു എന്നും പിള്ള വ്യക്തമാക്കി.
എന്‍സിപിയിലെ ചിലര്‍ തന്റെ പാര്‍ട്ടിയിലെ ജില്ലാ നേതാക്കന്‍മാരുമായി ചര്‍ച്ച നടത്തിയൊ എന്ന് തനിക്കറിയില്ലെന്നും എന്തായാലും താന്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. സ്കറിയ തോമസുമായി യോജിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നേരത്തെ നടന്നിരുന്നെങ്കിലും മുന്നോട്ട് പോയില്ല. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയുമായി കൂടിയാലോചന നടത്തിയെന്നായിരുന്നു നേരത്തെയുള്ള പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha