ഗുജറാത്തിൽ ഭരണം തുടങ്ങിയതോടെ തമ്മിലടി; വകുപ്പ് വിഭജനത്തിൽ അതൃപ്തിയുമായി മന്ത്രിമാർ; മന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ എംഎൽഎ സ്ഥാനം രാജി വെക്കുമെന്നും ഭീഷണി; സമവായ നീക്കവുമായി ബിജെപി
ഗുജറാത്ത് തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷവും ബിജെപിയുടെ തലവേദന ഒഴിയുന്നില്ല. വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരം ഏറ്റെടുത്തതിന് പിന്നാലെ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് പുതിയ പ്രശ്നങ്ങൾ ഉയർന്നു വന്നിരിക്കുകയാണ്. ഉപ മുഖ്യമന്ത്രിയായ നിഥിന്‍ പട്ടേലാണ് മന്ത്രിസഭയിൽ എതിർ സ്വരവുമായി എത്തിയിരിക്കുന്നത്.
ഉപമുഖ്യമന്ത്രിയായ തനിക്ക് ആഭ്യന്തരവും നഗരവികസനവകുപ്പും നല്‍കണമെന്ന നിലപാടിലാണ് നിഥിന്‍ പട്ടേൽ. എന്നാൽ പ്രധാന വകുപ്പുകൾ ഒന്നുംതന്നെ അദ്ദേഹത്തിന് നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറല്ല. മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് പട്ടേൽ ആവശ്യം വ്യക്തമാക്കിയത്. ഇതിനു പിന്നാലെ നടന്ന പത്രസമ്മേളനത്തിലും മുഖ്യമന്ത്രിയോടുള്ള എതിർപ്പ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. മന്ത്രി സഭയിൽ പ്രാതിനിധ്യം ലഭിച്ചില്ലെങ്കിൽ രാജി വെക്കുമെന്ന ഭീഷണിയുമായി എംഎൽഎ മാർ രംഗത്തെത്തിയതും ബിജെപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്
https://www.facebook.com/Malayalivartha