പാർട്ടി പിളർത്തി മന്ത്രിയാകാനില്ല; എൽ ഡി എഫിന് താൽപര്യം ഉണ്ടെങ്കിൽ കേരള കോണ്‍ഗ്രസ് ബിയുടെ പ്രതിനിധിയായി മന്ത്രിസഭയിലെത്തും; ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും ഗണേഷ് കുമാർ
കേരള കോണ്‍ഗ്രസ്-ബി എന്‍സിപിയില്‍ ലയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. പാര്‍ട്ടി പിളര്‍ത്തി മന്ത്രിയാകാനില്ലെന്നും മന്ത്രിയാകാന്‍ തനിക്കു താത്പര്യമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എല്‍ഡിഎഫിനു താത്പര്യമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് ബിയുടെ പ്രതിനിധിയായി മന്ത്രിസഭയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപിയുമായി താന്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള കോണ്‍ഗ്രസ്-ബി എന്‍സിപിയില്‍ ലയിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ലയനം കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് ഒരു എംഎല്‍എ സ്ഥാനം കൂടി ലഭിക്കുമെന്നും ഇതു വഴി ഒഴിഞ്ഞു കിടക്കുന്ന എന്‍സിപിയുടെ മന്ത്രിപദവിയിലേക്ക് കെ.ബി.ഗണേശ്കുമാറിനെ എത്തിക്കാൻ സാധിക്കുമെന്ന വാർത്തകളാണ് പുറത്തു വന്നത്. ലയനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ മാസ്റ്റര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അത്തരത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയർമാൻ ബാലകൃഷ്ണപിള്ള നേരത്തെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha