കേന്ദ്ര സര്ക്കാറിന്റെ സ്വേച്ഛാധിപത്യ നയങ്ങള്‍ക്കെതിരെ ദക്ഷിണേന്ത്യക്കാര്‍ ഒന്നിച്ച് നില്‍ക്കണം; ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാർ ദ്രാവിഡ സ്വത്വത്തിന് കീഴിൽ അഭിമാനം കൊണ്ട് മുന്നോട്ട് വരണം; പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെ നിലപാട് വ്യക്തമാക്കി കമൽഹാസൻ
കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി നടൻ കമൽ ഹാസൻ. കേന്ദ്ര സര്ക്കാറിന്റെ സ്വേച്ഛാധിപത്യ നയങ്ങള്‍ക്കെതിരെ ദക്ഷിണേന്ത്യക്കാര്‍ ഒന്നിച്ച് നില്‍ക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത മാസം തന്റെ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് കമൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
കേന്ദ്ര സർക്കാർ വിവേചനപരമായാണ് പ്രവർത്തിക്കുന്നത്. തമിഴ്നാട്ടില്‍ നിന്ന് നികുതി പിരിച്ച് ഉത്തരേന്ത്യയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും, ഒരു കൂട്ടുകുടുംബത്തില്‍ ഇതെങ്ങനെ ശരിയാകുമെന്നും, വല്യേട്ടനാണ് ഒരു കുടുംബത്തിലെ തൊഴിലില്ലാത്ത സഹോദരങ്ങളെ നോക്കുന്നതെന്നും, എന്നാല്‍ ഈ അനുജന്‍മാര്‍ ഒരിക്കലും വല്യേട്ടനെ പിന്നീട് പട്ടിണിക്കിടുകയില്ലെന്നും കമല്‍ കേന്ദ്രത്തിന്റെ നികുതി പിരിവിനെ പരിഹസിച്ചു.
കേന്ദ്ര സർക്കാരിന്റെ വിവേചനപരമായ നിലപാടിനെതിരെ ദക്ഷിണേന്ത്യക്കാർ ഒന്നിക്കണം. തെലങ്കാന, കര്‍ണാടക, ആന്ധ്രപ്രദേശ്, കേരള എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ദ്രാവിഡ സ്വത്വത്തില്‍ അഭിമാനം കൊണ്ട് മുന്നോട്ട് വരണമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്നു സംസ്ഥാന വ്യാപകമായി നടത്താനിരിക്കുന്ന പര്യടനം എ.പി.ജെ അബ്ദുല്‍ കലാമിന്‍റെ വസതിയില്‍ നിന്ന് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha