കോൺഗ്രസ്സുമായുള്ള സഹകരണം: സിപിഎമ്മിൽ യെച്ചൂരിയും കാരാട്ടും തമ്മിലുള്ള തര്‍ക്കം രൂക്ഷം
കോൺഗ്രസ്സുമായി സഹകരിക്കുന്നത് സംബന്ധിച്ച് സിപിഎമ്മിൽ തർക്കം രൂക്ഷം. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ ശക്തമായി എതിർക്കുന്നത് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ്.
യെച്ചൂരി തയ്യാറാക്കിയ കരട് രേഖ ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുകയാണെങ്കില്‍ വോട്ടെടുപ്പ് ആവശ്യപ്പെടാന്‍ കാരാട്ട് പക്ഷം ആലോചന തുടങ്ങിയതാണ് റിപ്പോർട്ട്. കോൺഗ്രസ്സുമായി യാതൊരു വിധ ബന്ധങ്ങളും വേണ്ടെന്ന നിലപാടിലാണ് കാരാട്ട് പക്ഷം. കേരളഘടകത്തിന്റെ പിന്തുണയും കാരാട്ടിനാണ്. എന്നാൽ ബംഗാൾ ഘടകം യെച്ചൂരിക്കൊപ്പമാണ്.
ഇരുവരുടെയും കരട് രേഖ പാർട്ടി കോൺഗ്രസ്സ് പരിഗണിക്കും. കോൺഗ്രസ്സ് ബന്ധത്തെ സംബന്ധിച്ച തീരുമാനം ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസാണ് തിരുമാനിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha