'മനുസ്മൃതി ഇറാനി'യെ ഒരു പാഠം പഠിപ്പിക്കാൻ രാധിക വെമുല അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കണം; രാജ്യത്ത് എല്ലാ ഭാഗങ്ങളിലും ദലിത് പ്രസ്ഥാനം തുടങ്ങുമെന്നും ജിഗ്നേഷ് മേവാനി
രോഹിത് വെമുലയുടെ അമ്മ രാധിക വെമുല അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാവശ്യവുമായി ദളിത് നേതാവ് ജിഗ്നേഷ് മേവാനി. 'മനുസ്മൃതി ഇറാനി'യെ ഒരു പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
രാജ്യത്ത് എല്ലാ ഭാഗങ്ങളിലും ദളിത് പ്രസ്ഥാനം തുടങ്ങുമെന്നും രാധിക വെമുലക്കൊപ്പം കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രോഹിത് വെമുലയുടെ മരണം രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് അന്നത്തെ മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
https://www.facebook.com/Malayalivartha