കോൺഗ്രസ്സ് ബന്ധം: രാഷ്ട്രീയ രേഖയിൽ സമവായം വേണം; പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ഒരു രേഖ മാത്രം പോകുന്ന അവസ്ഥയുണ്ടാകണമെന്നും യെച്ചൂരി
കോൺഗ്രസ്സ് ബന്ധവുമായി ബന്ധപെട്ട് സിപിഎമ്മിൽ ഉണ്ടായ പ്രതിസന്ധികൾ അവസാനിക്കുന്നില്ല. പാർട്ടി കോൺഗ്രസ്സിൽ അവതരിപ്പിക്കുന്ന രാഷ്ട്രീയ രേഖയുമായി ബന്ധപ്പെട്ട വിഷയത്തിൽ സമവായം വേണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ഒരു രേഖ മാത്രം പോകുന്ന അവസ്ഥയുണ്ടാകണമെന്നും അദ്ദേഹം കേന്ദ്രകമ്മിറ്റിയില്‍ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ അല്ലാതെ കോണ്‍ഗ്രസുമായുള്‍പ്പെടെ വിശാലവേദി ആകാമെന്ന തന്റെ ബദല്‍രേഖ അവതരിപ്പിച്ചപ്പോഴാണ് യെച്ചൂരിയുടെ പ്രതികരണം. വോട്ടെടുപ്പ് ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ സമവായമായില്ലെങ്കില്‍ വോട്ടെടുപ്പ് വേണമെന്നാണ് കാരാട്ട് പക്ഷത്തിന്റെ ആവശ്യം. കോൺഗ്രസ്സുമായി യാതൊരു വിധ ബന്ധവും ആവശ്യമില്ലെന്ന നിലപാടാണ് കാരാട്ട് പക്ഷത്തിനുള്ളത്.
പോളിറ്റ് ബ്യൂറോയിലെ ഭൂരിപക്ഷ നിലപാടനുസരിച്ച് കോണ്‍ഗ്രസിനെ തീര്‍ത്തും അകറ്റിനിർത്തണമെന്നുള്ള പ്രമേയത്തിനൊപ്പം യെച്ചൂരിയുടെ ബദൽ രേഖയും കേന്ദ്ര കമ്മറ്റിയിൽ ചർച്ചക്ക് വരുന്നുണ്ട്. ഈ സാഹചര്യത്തിൽ സമവായത്തിലൂടെ തെരഞ്ഞെടുത്ത ഒരു പ്രമേയം ഹൈദരാബാദ് പാർട്ടി കോൺഗ്രസ്സിൽ എത്തിക്കാനാണ് ശ്രമം. സി.പി.എമ്മിന്റെ മൂന്ന് ദിവസത്തെ നിര്‍ണായക കേന്ദ്രകമ്മിറ്റി യോഗം ഇന്ന് കൊല്‍ക്കത്തയില്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha