എ കെ ആന്റണിയുടെ വിലയിരുത്തല്‍ ശുദ്ധ അസംബന്ധവും രാഷ്ട്രീയ പാപ്പരത്തവും; ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതാണ് മുഖ്യ ലക്ഷ്യമെന്നും കോടിയേരി ബാലകൃഷ്ണൻ
കോൺഗ്രസ്സുമായി സഹകരണം വേണ്ടെന്ന സിപിഎം കേന്ദ്ര കമ്മറ്റി തീരുമാനത്തിനെതിരെ മുതിർന്ന കോൺഗ്രസ്സ് നേതാവ് എ കെ ആന്റണി നടത്തിയ അഭിപ്രായ പ്രകടനം ശുദ്ധ അസംബന്ധവും രാഷ്ട്രീയ പാപ്പരത്തവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
സി.പി.എമ്മിന് ഇഷ്ടം നരേന്ദ്ര മോദിയുടെ ഭരണത്തുടര്‍ച്ചയാണെന്ന് ആന്റണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കോടിയേരിയുടെ പ്രതികരണം. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ പോകുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നതാണ് മുഖ്യ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന്റെ കൂടെചേരാത്തവരെല്ലാം ബിജെപിയ്ക്ക് അനുകൂലമാണെന്ന് പ്രചരിപ്പിച്ച് മതന്യൂനപക്ഷങ്ങളെയും മതനിരപേക്ഷ ശക്തികളെയും ആശയക്കുഴപ്പത്തിലാക്കാനാണ് എ കെ ആന്റണി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2004ലെ തെരഞ്ഞെടുപ്പിൽ എന്‍.ഡി.എക്ക് അധികാരം നഷ്ടപ്പെട്ടതിൽ ഇടത് പക്ഷത്തിന് വ്യക്തമായ പങ്കുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷം മികച്ച വിജയം നേടി.കോണ്‍ഗ്രസുമായി മുന്നണിയോ ധാരണയോ ഉണ്ടാക്കാതെയായിരുന്നു അന്ന് സി.പി.എം ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് 61 സീറ്റ് നേടിയ ഇടത് മുന്നണി യു.പി.എക്ക് പിന്തുണയും നൽകിയിരുന്നു.
കേരളത്തിൽ ആര്‍എസ്‌എസിനെതിരെ പോരാടുന്ന സിപി എമ്മിനെക്കുറിച്ചാണ് മോദിയുടെ ഭരണതുടര്‍ച്ച ഇഷ്ടപ്പെടുന്ന നേതൃത്വമെന്ന് ആന്റണി വിലയിരുത്തുന്നത്. ബിജെപി ഗവണ്‍മെന്റിനെ എതിര്‍ക്കുന്നവരെല്ലാം ദേശ വിരുദ്ധരെന്ന് നരേന്ദ്രമോദിയുടെ നിലപാട് പോലെതന്നെയാണ് കോണ്‍ഗ്രസിന്റെ കൂടെ ചേരാത്തവരെല്ലാം ആര്‍എസ്‌എസിന്റെ ഭാഗമാണെന്നുള്ള ആന്റണിയുടെ ചിത്രീകരണവും. ഇത്തരം വിലകുറഞ്ഞ പ്രചാരങ്ങള്‍ പ്രബുദ്ധരായ ജനങ്ങള്‍ തള്ളികളയുമെന്നും കോടിയേരി പറഞ്ഞു.
https://www.facebook.com/Malayalivartha