കർണ്ണാടകയിൽ തെരഞ്ഞെടുപ്പ് ശ്രീരാമനും അള്ളാഹുവും തമ്മിൽ; ഹിന്ദുക്കള്‍ അള്ളാഹു വേണോ അതോ ശ്രീരാമന്‍ ജയിക്കണോ എന്ന് തീരുമാനിക്കണം; വിവാദ പ്രസംഗവുമായി ബിജെപി എംഎല്‍എ
കർണ്ണാടക തെരഞ്ഞെടുപ്പ് വരാനിരിക്കെ വിവാദ പ്രസംഗവുമായി ബിജെപി എംഎല്‍എ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടമല്ല മറിച്ച് രാമനും അള്ളാഹുവും തമ്മിലുള്ള യുദ്ധമായിരിക്കുമെന്ന് ബിജെപി എംഎല്‍എ സുനില്‍കുമാർ. ബന്ത്വാല്‍ ഗ്രാമത്തില്‍ നടന്ന റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു എംഎല്‍എയുടെ വിവാദ പരാമർശം.
കോൺഗ്രസ്സിന്റെ സിറ്റിംഗ് എംഎല്‍എ യായ രാംനാഥ് റായി മുസ്ളീം പിന്തുണയോടെയാണ് വിജയിച്ചതെന്ന കാര്യം മറക്കരുതെന്നും ഇത്തവണ അള്ളാഹുവിന് വോട്ടു ചെയ്യണോ രാമന് വോട്ട് ചെയ്യണമോ എന്ന് സമ്മതിദായകര്‍ തീരുമാനിക്കണമെന്നുമായിരുന്നു ബിജെപി നേതാവിന്റെ പ്രസംഗം. അള്ളാഹുവും ശ്രീരാമനും തമ്മിലാണ് ഇത്തവണ തെരശഞ്ഞടുപ്പ്. ഹിന്ദുക്കള്‍ അള്ളാഹു വേണോ അതോ അവരുടെ കൂട്ടുകാരനായ ശ്രീരാമന്‍ ജയിക്കണോ എന്ന് ഇത്തവണ തീരുമാനിക്കണമെന്നും ജനങ്ങള്‍ ബിജെപി സ്ഥാനാര്‍ത്ഥി രാജേഷ് നായ്ക്കിനെ തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്വേഷപ്രസംഗം നടത്തി വര്‍ഗ്ഗീയ കലാപത്തിന് ശ്രമിച്ചെന്ന കുറ്റം ചുമത്തി സുശീല്‍കുമാറിനെതിരേ പോലീസ് കേസെടുത്തു. വർഗീയ ദ്രുവീകരണം ലക്ഷ്യമിട്ടുള്ള ബിജെപിയുടെ രാഷ്ട്രീയ നയമാണിതെന്നും അക്രമികളിലൂടെ നേട്ടം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോൺഗ്രസ്സ് എംഎല്‍എ രാംനാഥ് റായി വ്യക്തമാക്കി.
https://www.facebook.com/Malayalivartha