മാണിയെ തിരികെ യുഡിഎഫിൽ എത്തിക്കാൻ തീവ്ര ശ്രമം; ചർച്ചക്ക് നേതൃത്വം കൊടുക്കുന്നത് ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും; ചെങ്ങന്നൂർ മണ്ഡലത്തിലെ സ്വാധീനം കാര്യങ്ങൾക്ക് വേഗത കൂട്ടും
കെ.എം മാണിയെ യുഡിഎഫിൽ തിരികെ എത്തിക്കാൻ തീവ്ര ശ്രമം. ഇന്ന് ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ ഇത് സംബന്ധിച്ച് തീരുമാനമായി. യുഡിഎഫിലെ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമാണ് ചർച്ചകൾക്ക് മുൻകൈ എടുക്കുന്നതെന്നാണ് സൂചന.
ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മാണിയെ മുന്നണിയിൽ എത്തിക്കാനാണ് ശ്രമം. മണ്ഡലത്തിൽ കേരളാ കോൺഗ്രസ്സിന് മികച്ച സ്വാധീനമുണ്ട്. ഇടത് മുന്നണിക്കെതിരെ ചെങ്ങന്നൂരിൽ ജയിക്കാനായാൽ രാഷ്ട്രീയമായി യുഡിഎഫിന് നേട്ടമാണ്. ഈ സാഹചര്യത്തിൽ എങ്ങനെയും തെരഞ്ഞെടുപ്പിൽ വിജയിക്കുകയെന്നതാണ് ലക്ഷ്യം.
മാണിയെ കൂടുതൽ പ്രകോപിപ്പിക്കാതെ തിരികെ എത്തിക്കണമെന്നാണ് യുഡിഎഫ് നേതാക്കളുടെ അഭിപ്രായം. ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾ പരസ്യമായി മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ഒരു മുന്നണിയുമായും ഇപ്പോൾ ചർച്ചക്കില്ലെന്ന നിലപാടിലാണ് മാണി. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന് മുൻപ് തീരുമാനം അറിയിക്കുമെന്നും മാണി വ്യക്തമാക്കി.
https://www.facebook.com/Malayalivartha