സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ; മകനെതിരായ ആരോപണങ്ങളുടെ വിശദ വിവരങ്ങള്‍ കോടിയേരി തന്നെ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചർച്ചയ്ക്ക് വിധേയമാക്കാൻ സാധ്യത
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വരും ദിനങ്ങളിൽ നടക്കാൻ പോകുന്ന ജില്ലാ സമ്മേളനങ്ങള്‍, സംസ്ഥാന സമ്മേളനം, ഒടുവില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗത്തിന്റെ റിപ്പോര്‍ട്ടിംഗ് എന്നിവ യോഗത്തിൽ ചർച്ച ചെയ്യുമെങ്കിലും കോടിയേരി ബാലകൃഷ്ണൻന്റെ മകനെതിരായി ഉയർന്നു വന്ന ആരോപണമായിരിക്കും പ്രധാന ചർച്ചാവിഷയം. മുഖ്യമന്ത്രിയും കോടിയേരിയുമായി ആരോപണത്തെ പറ്റി ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ വിഷയംചർച്ച ചെയ്യപ്പെട്ടിരുന്നില്ല.
മകനെതിരായ ആരോപണങ്ങളുടെ വിശദ വിവരങ്ങള്‍ കോടിയേരി തന്നെ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചർച്ചയ്ക്ക് വിധേയമാക്കും. അതിനു ശേഷം പാർട്ടി ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് തുടരണമോ അതോ ഇക്കാര്യത്തില്‍ നിയമ നടപടിക്ക് പോകണമോ എന്ന കാര്യവും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. അതേസമയം മകന്‍ ബിനോയ് ഉള്‍പ്പെട്ട പണമിടപാട് വിഷയം ഉടന്‍ പരിഹരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു.
അതെ സമയം ആരോപണം ഗുരുതരമാണെന്നും പരാതി എത്രയും വേഗം പരിഹരിക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായും യെച്ചൂരി പറഞ്ഞു. കമ്ബനി അധികൃതര്‍ വിഷയം സിപിഎം പോളിറ്റ ബ്യൂറോയെ അറിയിച്ചുവെന്നും പണം നല്‍കാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയതായാണ് സൂചന.
https://www.facebook.com/Malayalivartha