ബിനോയ്ക്കെതിരായ ആരോപണത്തിൽ നേതാക്കള്‍ക്ക് ആര്‍ക്കെങ്കിലും നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടി അന്വേഷിക്കും; എസ്. രാമചന്ദ്രന്‍പിള്ള
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുരുന്ന സാഹചര്യത്തിൽ കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് ബാലകൃഷ്ണനെതിരെയുള്ള ആരോപണം ചർച്ച ചെയ്യും. ഈ സാഹചര്യത്തിലാണ് ബിനോയ് ബാലകൃഷ്ണനെതിരെ ദുബൈയിലുള്ളത് സിവില്‍ കേസ് മാത്രമാണെന്ന പ്രസ്താവനയുമായി പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള മുന്നോട്ട് വന്നിരിക്കുന്നത്. വിദേശത്ത് നടന്ന ഒരു ഇടപാടായതിനാൽ അത് വിദേശത്ത് തന്നെ തീര്‍ക്കുമെന്നും ഇതില്‍ എതിര്‍കക്ഷിയും ബിനോയിയും അവരുടെ പക്ഷം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഇതിലെ വിധി ദുബായ് കോടതി പറയട്ടെയെന്നും എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
അതെസമയം സംഭവത്തില്‍ പാര്‍ട്ടിക്ക് പരാതി കിട്ടിയിട്ടില്ലാത്തതിനാൽ പാര്‍ട്ടി ഇടപെടേണ്ട ആവശ്യമില്ലെന്നും സര്‍ക്കാരും ഇതിൽ ഇടപെടില്ലന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എന്തെങ്കിലും ഒരു ആക്ഷേപം ഉണ്ടായാല്‍ അതില്‍ ചാടിക്കയറി വിധി പറയുന്ന രീതി ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി .
https://www.facebook.com/Malayalivartha