മനോഹരമായ മറ്റൊരു കള്ളം കൂടി പൊളിയുന്നു; ബിനോയ് കോടിയേരിക്കെതിരായ ആരോപണം അടിസ്ഥാന രഹിതം; മലയാള മാധ്യമ തമ്പുരാക്കന്‍മാര്‍ പടച്ചുവിടുന്ന കള്ളക്കഥയിലെ ഏടാണ് സാമ്പത്തിക ക്രമക്കേട് എന്ന ആരോപണമെന്നും സിപിഎം
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയിക്കെതിരായ സാമ്പത്തിക ക്രമക്കേട് വെറും കള്ളക്കഥയാണെന്ന് സിപിഎം. മനോഹരമായ മറ്റൊരു കള്ളം കൂടി പൊളിയുന്നു എന്ന തലക്കെട്ടോടു കൂടിയാണ് സിപിഎമ്മിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
കമ്മ്യൂണിസ്റ്റ് വിരോധം വെച്ച് സമ്മേളന കാലയളവിൽ മലയാള മാധ്യമ തമ്പുരാക്കന്മാർ പടച്ചു വിടുന്ന കള്ളകഥയിലെ അവസാന ഏടാണ് ഇന്നലെ മാധ്യങ്ങള്‍ ആവേശത്തോടെ ചര്‍ച്ചയാക്കിയ കോടിയേരിയുടെ മകന്റെ പേരിലുള്ള സാമ്പത്തിക ക്രമക്കേട് എന്ന ആരോപണം. ഇത് അടിസ്ഥാനമില്ലാത്ത കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും പോസ്റ്റിൽ പറയുന്നു.
ദുബായ് പോലീസ് ബിനോയ് കോടിയേരിയുടെ പേരില്‍ ഇന്ന് നല്‍കിയ പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇതിനു തെളിവാണ്.ബിനോയ് കോടിയേരിയുടെ പേരില്‍ യാതൊരു കേസും ദുബായില്‍ നിലവിലില്ലെന്നും സിപിഎമ്മിന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
https://www.facebook.com/Malayalivartha