റിപ്പബ്ലിക് ദിന പരേഡില്‍ രാഹുല്‍ ഗാന്ധിക്ക് പിന്നില്‍ ഇരിപ്പിടം നല്‍കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കൾ
റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്രസര്‍ക്കാര്‍ പിന്നില്‍ ഇരിപ്പിടം നല്‍കിയതിനെ അതൃപ്തി രേഖപ്പെടുത്തി കോണ്‍ഗ്രസ്. നേതാക്കന്മാരെല്ലാം മുൻപന്തിയിലിരിക്കുമ്പോൾ ആറാം നിരയില്‍ പൊതുജനങ്ങളോട് തൊട്ടടുത്ത് നിരയിലിരുന്നാണ് രാഹുല്‍ പരേഡ് വീക്ഷിച്ചത്. എന്നാൽ ഇത് ഇഷ്ടമാകാത്ത നേതാക്കൾ ചരിത്രത്തിലാദ്യമായാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിന് ഇത്രയും പിന്നില്‍ ഇരിപ്പിടം നല്‍കുന്നതെന്ന് ആരോപിച്ചു. അതെ സമയം അരാജകവാദികളായ രാഷ്ട്രനേതാക്കള്‍ രാഹുലിന് പിന്‍നിരയിലാണ് ഇരിപ്പിടം നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സൂരജ്വാല ട്വിറ്ററില്‍ കുറിച്ചു.
എന്നാൽ ആറാം നിരയില്‍ കോണ്‍ഗ്രസ് അധ്യക്ഷനൊപ്പം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും രാജ്യസഭ പ്രതിപക്ഷ നേതാവായ ഗുലാംനബി ആസാദും ഉണ്ടായിരുന്നു. അതേ സമയം, ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ, മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി എന്നിവര്‍ക്ക് മുന്‍ നിരയില്‍ തന്നെ ഇരിപ്പിടം ലഭിച്ചിരുന്നു. ഇതാണ് പാർട്ടി നേതാക്കന്മാരെ ചൊടിപ്പിക്കാൻ കാരണം.
https://www.facebook.com/Malayalivartha