ഇരുമ്പഴിക്കുള്ളിൽ കിടന്ന പക്ഷിയാണ് അമിത് ഷാ; മുമ്പ് ഇരുമ്പ് കൂട്ടിൽ കിടന്ന പക്ഷി കര്‍ണാടക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മറ്റൊരു ജയില്‍ കിളിയെ കൊണ്ടുവരികയാണ്; തന്റെ സർക്കാരിനെതിരെ ഉയർത്തുന്ന അഴിമതി ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല; അമിത് ഷായെയും യെദിയൂരപ്പയെയും പരിഹസിച്ച് സിദ്ധരാമയ്യ
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ പരിഹസിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്നലെ മൈസൂരിൽ നടന്ന റാലിക്കിടെ സിദ്ധാരാമയ്യയെ അഴിമതിക്കാരൻ എന്ന് വിളിച്ചതിന് മറുപടിയായാണ് ട്വിറ്ററിലൂടെയുള്ള സിദ്ധരാമയ്യയുടെ പരിഹാസം.
കർണാടകയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ബി.എസ് യെദിയൂരപ്പയെയും അദ്ദേഹം പരിഹസിച്ചു. സാമ്പത്തിക നേട്ടത്തിനായി അനധികൃതമായി ഭൂമി പതിച്ച് നല്‍കിയതിന് ജയിലില്‍ കഴിഞ്ഞിട്ടുള്ള വ്യക്തിയാണ് യെദിയൂരപ്പയെന്ന് അദ്ദേഹം പറഞ്ഞു.
ഇരുമ്പഴിക്കുള്ളിൽ കിടന്ന പക്ഷിയാണ് അമിത് ഷാ. മുമ്പ് ഇരുമ്പ് കൂട്ടില്‍ കിടന്ന പക്ഷി കര്‍ണാടക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മറ്റൊരു ജയില്‍ കിളിയെ കൊണ്ടുവരികയാണ്. തനിക്കും സർക്കാരിനുമെതിരെ അമിത് ഷാ ഉയര്‍ത്തുന്ന അഴിമതി ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha