ബിജെപിക്കെതിരെ പ്രതിപക്ഷ നീക്കം; പ്രമുഖ പ്രതിപക്ഷ നേതാക്കൾ ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തും
ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാന പ്രതിപക്ഷ നേതാക്കൾ ഈ മാസം 29 ന് ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തുമെന്ന് എന്‍സിപി അധ്യക്ഷൻ ശരദ് പവാര്‍ വ്യക്തമാക്കി.
ഡൽഹിയിലെ കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായി വിവിധ പാര്‍ട്ടി നേതാക്കള്‍ മുംബൈയില്‍ ചർച്ച നടത്തി. ശരത് പവാര്‍, ജെഡി(യു) വിമതനേതാവ് ശരദ് യാദവ്, സിപിഎയുടെ ഡി.രാജ, ഗുജറാത്തിലെ പട്ടേല്‍ സമുദായ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍, ജമ്മു നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദിനേശ് ത്രിവേദി, കോണ്‍ഗ്രസില്‍ നിന്ന് സുഷില്‍കുമാര്‍ ഷിന്‍ഡെ എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്.
പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടിലിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. ഭരണഘടനെ സംരക്ഷിക്കൂ എന്ന പേരില്‍ നടത്തിയ പ്രകടനത്തിനു മുന്നോടിയായിട്ടായിരുന്നു കൂടിക്കാഴ്ച.
https://www.facebook.com/Malayalivartha