കണ്ണൂര്‍ ജില്ലാസമ്മേളനത്തിലും ചൈനീസ് നിലപാടില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിനു മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടനതോടുകൂടി തുടക്കമായി . കോടിയേരിക്കു പിന്നാലെ ചൈനയെ പ്രകീര്‍ത്തിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടനപ്രസംഗം. ചൈനയെ തകര്‍ക്കാന്‍ അമേരിക്കക്കൊപ്പം നിന്ന് ഇന്ത്യ ശ്രമിക്കുന്നു എന്ന വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിവിധ കോണുകളില്‍ നിന്നു പ്രതിഷേധം ശക്തമായി ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് ചൈനയെ പുകഴ്ത്തിക്കൊണ്ടുള്ള മുഖ്യ മന്ത്രിയുടെ പ്രസംഗം.
അമേരിക്കെതിരെയുള്ള ചൈനയുടെയും ക്യൂബയുടെയും രാഷ്ട്രീയനിലപാടുകളെ പിന്തുണച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. കലോകക്രമം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ സമ്രാജ്യത്വത്തിനെതിരെയാണ് ചൈന നിലകൊള്ളുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സാമ്പത്തിക രംഗത്ത് വന്‍തോതിലുള്ള മുന്നേറ്റമാണ് ചൈന കൈവരിക്കുന്നത്. ആഗോള സാമ്ബത്തിക വളര്‍ച്ചയുടെ 30 ശതമാനം ചൈനയുടെ സംഭാവനയാണ്. ലക്ഷ്യം വെച്ചതൊക്കെയും നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 6-7 ശതമാനം ജി.ഡി.പി വളര്‍ച്ചയായിരുന്നു ചൈനയുടെ ലക്ഷ്യം. അതവര്‍ക്ക് കൈവരിക്കാന്‍ കഴിഞ്ഞു. ക്യൂബ, സോഷ്യലിസ്റ്റുകളോടുള്ള തങ്ങളുടെ പ്രതിബദ്ധത ആവേശപൂര്‍വ്വം വ്യക്തമാക്കിക്കഴിഞ്ഞു. അമേരിക്കയുടെ എല്ലാ വെല്ലുവിളികളെയും ചെറുത്തുകൊണ്ടാണ് ക്യൂബ മുന്നേറുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനാധിപത്യം പൂര്‍ണമായും നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ബിജെപിയെ പ്രതിരോധിക്കാന്‍ ശരിയായ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ നയത്തിനു മാത്രമേ കഴിയുകയുള്ളൂവെന്നും ആര്‍എസ്‌എസ് വര്‍ഗീയ വികാരം ആളിക്കത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha