ബിജെപിയെ പോലുള്ള വര്‍ഗീയ ശക്തികളെ എതിര്‍ക്കുന്നതിന് മതേതര-ജനാധിപത്യ കക്ഷികളെ ഏകോപിപ്പിക്കണം ; പിണറായി വിജയൻ
സി പി ഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിനു ഉജ്ജ്വല തുടക്കം. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഉണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി പി ഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 457 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
വര്‍ഗീയതയെ ചെറുക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലന്നും കോണ്‍ഗ്രസിന് സ്വാധീനമുണ്ടായിരുന്ന സംസ്ഥാനങ്ങളിലാണ് ബി ജെ പി വളരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയേയും സഖ്യകക്ഷികളെയും പരാജയപ്പെടുത്തുന്നതിന് ജനാധിപത്യ ശക്തികളുടെ ഐക്യനിര ഉയര്‍ത്തിക്കൊണ്ട് വരണമെന്നും പിണറായി സൂചിപ്പിച്ചു. കൂടാതെ പാര്‍ട്ടിയെ വളര്‍ത്തുന്നതിനും ഇടത് ഐക്യം ശക്തിപ്പെടുത്തുന്നതിനുമായിരിക്കും മുന്‍ഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, പി കരുണാകരന്‍, എളമരം കരീം, എ കെ ബാലന്‍, കെ കെ ശൈലജ, പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട് .
https://www.facebook.com/Malayalivartha