ഞാൻ എല്ലാവരെയും ഒരുപോലെയാണ് ബഹുമാനിക്കുന്നത്; മകളും സഹോദരനും കടുത്ത ഹിന്ദു മത വിശ്വാസികളായിരിക്കെ താന്‍ എങ്ങനെ ഹിന്ദു മതത്തിന് എതിരാകുമെന്നും കമൽഹാസൻ
താൻ ഹിന്ദുക്കളുടെ ശത്രുവല്ലെന്നും ഇസ്ലാം ക്രിസ്തു മതങ്ങളെയും ഞാന്‍ ഇതേ രീതിയില്‍ തന്നെയാണ് കാണുന്നതെന്നും കമൽഹാസൻ. തന്നെ ഹിന്ദു വിരുദ്ധനായി ചിത്രീകരിക്കുന്നതിനെതിരെയാണ് കമൽഹാസന്റെ പ്രതികരണം. തമിഴ് മാസികയായ ആനന്ദ വികടനിലെ സ്ഥിരം പംക്തിയിലാണ് കമൽഹാസൻ നിലപാട് വ്യക്തമാക്കിയത്.
സഹോദരന്‍ ചന്ദ്രഹാസനും മകള്‍ ശ്രുതി ഹാസനും കടുത്ത ഹിന്ദു മത വിശ്വാസികളായിരിക്കെ, താന്‍ എങ്ങനെ ഹിന്ദു മതത്തിന് എതിരാകുമെന്നും അദ്ദേഹം ചോദിച്ചു.ഞാന്‍ ഹിന്ദുക്കളുടെ ശത്രുവല്ല. ഞാനാരുടെയും ശത്രുവല്ല. ഇസ്ലാം ക്രിസ്തു മതങ്ങളെയും ഞാന്‍ ഇതേ രീതിയില്‍ തന്നെയാണ് കാണുന്നത്. ഗാന്ധി, അംബേദ്കര്‍, പെറിയാര്‍ തുടങ്ങിയവരെയാണ് ഞാന്‍ ഗുരുക്കന്മാരായി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
ഞാനവരെയെല്ലാവരെയും ഒരുപോലെയാണ് ബഹുമാനിക്കുന്നത്. ഇതൊന്നും താന്‍ വോട്ട് കിട്ടാന്‍ വേണ്ടി പറയുന്നതല്ല. ഫെബ്രുവരി 21ന് തുടങ്ങുന്ന തന്റെ ആദ്യ രാഷ്ട്രീയ പ്രചാരണ യാത്രയില്‍ ജനങ്ങളോട് സംവദിച്ച് തമിഴ്നാട്ടിലെ രാഷ്ട്രീയ ചിത്രം മാറ്റുകയാണ് ലക്ഷ്യം. ജനങ്ങളോട് നേരിട്ട് സംവദിക്കുന്നതിലൂടെ മാത്രമേ രാഷ്ട്രീയക്കാരെ ഇന്നത്തെ ജീര്‍ണാവസ്ഥയില്‍ നിന്നും മോചിപ്പിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha