കർണാടകയെക്കുറിച്ച് പ്രധാനമന്ത്രി കള്ളം പറയുന്നു; സംസ്ഥാനത്ത് നിന്ന് നികുതിയായി പിരിച്ചെടുത്ത പണമാണ് തിരികെ നൽകിയതെന്ന് പ്രധാനമന്ത്രി ഓർക്കണമെന്നും സിദ്ധരാമയ്യ
പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയെ കുറിച്ച് മോദി കള്ളം പറഞ്ഞുവെന്നും ഉന്നയിച്ച അഴിമതി ആരോപണങ്ങൾ തെളിയിക്കാൻ അദ്ദേഹം തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരിവർത്തന യാത്രയുടെ സമാപന സമ്മേളനത്തിൽ തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തതിനെതിരെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം.
കർണാടക സർക്കാറിനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് വേണം.കോടിക്കണക്കിനു രൂപ സംസ്ഥാനങ്ങൾക്കു നൽകിയെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. കർണാടകയ്ക്കു നൽകിയ പണം എവിടെനിന്നു ലഭിച്ചുവെന്നു മോദി ചിന്തിക്കണം. സംസ്ഥാനത്തുനിന്നു നികുതിയായി പിരിച്ചെടുത്ത പണമാണു തിരികെ നൽകിയതെന്നു പ്രധാനമന്ത്രി ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
മോദി ഉന്നയിച്ച അഴിമതി ആരോപണങ്ങൾ തെളിയിക്കാൻ അദ്ദേഹം തയാറാകണം. പ്രധാനമന്ത്രിക്കെതിരായ ആരോപണങ്ങൾ മൂടിവെക്കാനാണ് കർണാടക സർക്കാറിനെതിരെ അഴിമതിയും അധികാര ദുർവിനിയോഗവും ആരോപിക്കുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
https://www.facebook.com/Malayalivartha