അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വാചാലനാകുന്നതില്‍ സന്തോഷമുണ്ട്; നിഷ്കളങ്കനായ വ്യക്തിയെ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനെ കുറിച്ച് മോദി വാചാലനാകണം; പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് സിദ്ധരാമയ്യ
പ്രധാനമന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അഴിമതിയെ കുറിച്ച് മോദി വാചാലനാകുന്നതില്‍ സന്തോഷമുണ്ട്. നിഷ്കളങ്കനായ വ്യക്തിയെ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനെ കുറിച്ച് മോദി വാചാലനാകണമെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. നാല് ചോദ്യങ്ങളാണ് സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി കർണാടക സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ സിദ്ധരാമയ്യ ശക്തമായ ഭാഷയിൽ മറുപടി നൽകിയിരുന്നു. കര്‍ണാടക സര്‍ക്കാറിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവ് വേണം, അഴിമതിയെ ലളിതവല്‍കരിക്കുന്ന പ്രസ്താവനയാണ് മോദി നടത്തിയത്. പ്രധാനമന്ത്രി പദത്തില്‍ ഇരിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്നും സിദ്ധരാമയ്യ തുറന്നടിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും മോദിക്കെതിരെ വിമർശനവുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്
സിദ്ധരാമയ്യുടെ ട്വീറ്റിന്‍റെ പൂര്‍ണരൂപം
അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വാചാലനാകുന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ അദ്ദേഹത്തെ #WalktheTalk- ലേക്ക് ക്ഷണിക്കുകയാണ്. തുടക്കത്തിന് വേണ്ടി ചില കാര്യങ്ങള്‍
1.ലോക്പാല്‍ നടപ്പിലാക്കുന്നത് ?
2.ജഡ്ജി ലോയയുടെ മരണത്തിലുള്ള അന്വേഷണം ?
3.ജയ്ഷായുടെ കമ്ബനിയുടെ ലാഭ വര്‍ധനവ് ?
4. കളങ്കമില്ലാത്ത ഒരു വ്യക്തിയെ നിങ്ങളുടെ മുഖ്യമന്ത്രിയായി കര്‍ണാടകയില്‍ നിയമിക്കുന്നത് ?
https://www.facebook.com/Malayalivartha