മുത്തലാഖ് വിരുദ്ധ ബില്‍ കൊണ്ടുവരുന്നതിനുള്ള അവസരം നിങ്ങള്‍ക്കുണ്ടായിരുന്നു; വോട്ട് ബാങ്ക് നഷ്ടപ്പെടുമോയെന്ന് ഭയന്ന് കോണ്‍ഗ്രസ് അതില്‍ നിന്ന് പിന്മാറുകയായിരുന്നു; ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും കോൺഗ്രസിനെ കടന്നാക്രമിച്ച് മോദി
നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തിൽ കോൺഗ്രസ്സിനെ കടന്നാക്രമിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യസഭയിലും കോൺഗ്രസ്സിനെ വെറുതെ വിട്ടില്ല. മുത്തലാഖ് വിഷയം ഉയർത്തിക്കാട്ടിയാണ് മോദി കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചത്.
മുത്തലാഖ് വിരുദ്ധ ബില്‍ കൊണ്ടുവരുന്നതിനുള്ള അവസരം നിങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍, വോട്ട് ബാങ്ക് നഷ്ടപ്പെടുമോയെന്ന് ഭയന്ന് കോണ്‍ഗ്രസ് അതില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും മോദി കുറ്റപ്പെടുത്തി. മുത്തലാഖ് നിർത്തലാക്കുന്നതിന് നിയമം കൊണ്ടുവരുന്നതില്‍ നിന്ന് കോണ്‍ഗ്രസിനെ ആരാണ് തടഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസ്സിനെ രൂക്ഷമായ ഭാഷയിലാണ് മോദി വിമർശിച്ചത്. രാജ്യത്തെ വിഭജിക്കുന്നതിന് കൂട്ടുനിന്നവരാണ് കോണ്‍ഗ്രസ്, സര്‍ദാര്‍ പട്ടേല്‍ ആയിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെങ്കില്‍ കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ഭാഗം ആകുമായിരുന്നെന്നും കോണ്‍ഗ്രസ് വിതച്ച വിഷത്തിന്റെ ദുരന്തം എല്ലാ ഇന്ത്യക്കാരനും അനുഭവിച്ച് കൊണ്ടിരിക്കുകയാണെന്നും മോദി തുറന്നടിച്ചു.
https://www.facebook.com/Malayalivartha