ത്രിപുരയിലെ തെരഞ്ഞെടുപ്പ് തൊഴിൽ രഹിതരായ യുവാക്കൾക്ക് വേണ്ടി; സംസ്ഥാനത്തെ ദരിദ്രജനവിഭാഗങ്ങൾക്ക് മിനിമം വേതനം ബിജെപി ഉറപ്പാക്കുമെന്നും നരേന്ദ്ര മോദി
ത്രിപുരയിലെ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കമായി. പ്രധാനമന്ത്രി ആയ ശേഷം ആദ്യമായാണ് മോദി ത്രിപുരയിൽ തെരഞ്ഞെടുപ്പ് പ്രവർത്തങ്ങൾക്ക് എത്തുന്നത്. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ ഇടത് സർക്കാരിനെ മോദി രൂക്ഷമായി വിമർശിച്ചു.
ത്രിപുരയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് എട്ട് ലക്ഷം തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്കു വേണ്ടിയാണെന്ന് മോദി പറഞ്ഞു. ത്രിപുരയെ ഇരുട്ടില്‍ നിന്നും വികസനത്തിന്‍റെ പുതിയ വെളിച്ചത്തിലേക്ക് കൊണ്ടുപോകണം. ത്രിപുരയിലെ ദരിദ്രജനവിഭാഗങ്ങള്‍ക്ക് മിനിമം വേതനം ബിജെപി ഉറപ്പാക്കുമെന്നും മോദി വ്യക്തമാക്കി.
സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെ ഭയപ്പെടുത്തിയാണ് മണിക് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. വികസനമാണ് ത്രിപുരയ്ക്ക് ആവശ്യം. ഈ തെരഞ്ഞെടുപ്പ് ബി.ജെ.പിയ്ക്കു വേണ്ടിയോ ബി.ജെ.പിയുടെ സഖ്യകക്ഷികള്‍ക്കു വേണ്ടിയോ അല്ല. മറിച്ച് ഇത് ത്രിപുരയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും മോദി പറഞ്ഞു.
ഈ മാസം 18 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി രണ്ട് തവണ മോദി ത്രിപുരയിൽ എത്തും. മാർച്ച് മൂന്നിനാണ് തെരഞ്ഞെടുപ്പ് ഫലം അറിയുക. 60 നിയമസഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
https://www.facebook.com/Malayalivartha