രജനീകാന്തുമായി സഹകരിക്കണമോയെന്നത് ഗൗരവമായി ആലോചിക്കേണ്ട വിഷയം; ആവശ്യമെങ്കിൽ ഞങ്ങൾ ചിന്തിച്ച് തീരുമാനമെടുക്കുമെന്നും കമൽഹാസൻ
തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തുമായി തെരഞ്ഞെടുപ്പ് സഹകരണം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി നടൻ കമൽഹാസൻ. ഈ വിഷയം ഗൗരവമായി ആലോചിക്കേണ്ട ഒന്നാണെന്നും ഇത് സംബന്ധിച്ച് രജനി അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കട്ടെയെന്നും കമല്‍ ആനന്ദവികടനില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സഹകരണവുമായി ബന്ധപ്പെട്ട് തന്നോടും രജനീകാന്തിനോടുമായി നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. കാലം ഉത്തരം നല്‍കുമെന്നാണ് രജനി ഈ ചോദ്യത്തിന് മറുപടി പറഞ്ഞത്. ആ കാഴ്ചപ്പാടിനെ ഞാനും അംഗീകരിക്കുന്നു. ആവശ്യമെങ്കില്‍ ഞങ്ങള്‍ ഇരുവരും ചിന്തിച്ചു തീരുമാനിക്കും. എന്നാൽ ഇത് ഇപ്പോള്‍ എടുത്തുചാടി തീരുമാനിക്കാന്‍ കഴിയില്ലെന്നും കമൽഹാസൻ പറഞ്ഞു.
https://www.facebook.com/Malayalivartha