പുതിയ ഹാഷ് ടാഗുമായി രാഹുൽ ഗാന്ധി; ആന്ധ്രാപ്രദേശിന്റെ പ്രത്യേക സംസ്ഥാന പദവി ആവശ്യത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍
ആന്ധ്രാപ്രദേശിന്റെ പ്രത്യേക സംസ്ഥാന പദവി ആവശ്യത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിൽ #INCStandsWithAndhra എന്ന ഹാഷ് ടാഗോടെയാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.
കേന്ദ്ര ബജറ്റിൽ ആന്ധാപ്രദേശിന് വേണ്ട പരിഗണന ലഭിക്കാത്തതിൽ പ്രതിഷേധവുമായി തെലുങ്ക് ദേശം പാര്‍ട്ടി എം പി ജയദേവ് ഗാല്ല പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വളര്‍ച്ചാ നിരക്കുള്ള സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ 1800 കോടി രൂപയാണ് ബജറ്റില്‍ നൽകിയത്. എന്നാല്‍ ബാഹുബലി സിനിമ അതിനേക്കാളും കലക്ഷന്‍ നേടിയെന്നായിരുന്നു ജയദേവ് ഗാല്ലയുടെ പരിഹാസം.
പോളവാരം ജലസേചന പദ്ധതി ഉടന്‍ ആവശ്യപ്പെട്ട രാഹുല്‍ ആന്ധ്രയിലെ ജനങ്ങളുടെ ആവശ്യത്തിനൊപ്പമാണ് കോണ്‍ഗ്രസ് എന്നും പറഞ്ഞു. നേരത്തെ പാര്‍ലമെന്റിന്റെ രണ്ടു സഭകളിലും ആന്ധ്രപ്രദേശില്‍ നിന്നുള്ള എം പി മാരുടെ പ്രതിഷേധം മൂലം ബജറ്റ് സമ്മേളനം പലവട്ടം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. വിഷയത്തിൽ പ്രതിപക്ഷ കക്ഷികളുടെ ഐക്യം രുപീകരിക്കാനും കോൺഗ്രസ്സ് ശ്രമം നടത്തും.
https://www.facebook.com/Malayalivartha