യു.പി.എ ഭരണകാലത്ത് പൂര്‍ണമായും സുതാര്യമായാണ് പ്രതിരോധ ഇടപാടുകള്‍ നടന്നത്; റാഫേല്‍ യുദ്ധവിമാനത്തിന്റെ വില എത്രയെന്ന് വെളിപ്പെടുത്താന്‍ ഇനിയെങ്കിലും പ്രതിരോധമന്ത്രി തയ്യാറാകണം; അരുണ്‍ ജെയ്റ്റ്ലിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി
റാഫേല്‍ യുദ്ധവിമാനക്കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിമർശിച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് രേഖാമൂലം മറുപടിയുമായി രാഹുൽ ഗാന്ധി.
യുദ്ധവിമാനങ്ങൾ വാങ്ങുന്ന തുക വെളിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി മോദിയോട് രാഹുൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിടാനാവില്ലെന്ന് വ്യക്തമാക്കി. വീണ്ടും അഴിമതി ആരോപണവുമായി രാഹുൽ രംഗത്തെത്തിയതോടെയാണ് ധനമന്ത്രി അരുണ്‍െ ജെയ്റ്റ്ലി പ്രതികരണവുമായി എത്തിയത്. റാഫേല്‍ യുദ്ധവിമാന കരാറിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് രാജ്യസുരക്ഷയ്ക്ക് വില കല്‍പ്പിക്കുന്നില്ലെന്ന് ജെയ്റ്റ്ലി ആരോപിച്ചു.
രാജ്യസുരക്ഷയുടെ പാഠങ്ങള്‍ മുന്‍ പ്രതിരോധനമന്ത്രി പ്രണബ് മുഖര്‍ജിയില്‍നിന്നും രാഹുല്‍ പഠിക്കണമെന്നും ജെയ്റ്റ്ലി ഉപദേശിച്ചു. എന്നാൽ യു.പി.എ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടികള്‍ ട്വിറ്ററിൽ പോസ്റ്റു ചെയ്തായിരുന്നു രാഹുലിന്റെ തിരിച്ചടി. യു.പി.എ ഭരണകാലത്ത് പൂര്‍ണമായും സുതാര്യമായാണ് പ്രതിരോധ ഇടപാടുകള്‍ നടന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. റാഫേല്‍ യുദ്ധവിമാനത്തിന്റെ വില എത്രയെന്ന് വെളിപ്പെടുത്താന്‍ ഇനിയെങ്കിലും പ്രതിരോധമന്ത്രി തയ്യാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha