ബിജെപിയിൽ പൊട്ടിത്തെറി; രാജസ്ഥാൻ മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ശക്തം
രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പിലെ പരാജയം ബിജെപിയിൽ പുതിയ പ്രതിസന്ധിക്ക് കാരണമാകുന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെല്ലാം പരാജയപ്പെട്ടതോടെ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയെ മാറ്റണം എന്ന ആവശ്യം ശക്തമായിരുന്നു. ഇത് സംബന്ധിച്ച് ഒരു വിഭാഗം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.
രാജസ്ഥാനിലെ ബിജെപി നേതൃത്വത്തിൽ വൻ അഴിച്ചുപണി വേണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. മുഖ്യമന്ത്രി വസുന്ധര രാജെയും ബിജെപി സംസ്ഥാന അധ്യക്ഷൻ അശോക് പര്‍ണമിയോ തല്‍സ്ഥാനങ്ങളില്‍ തുടരുകയാണെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ അവസ്ഥ കൂടുതൽ ദയനീയമാകുമെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് അശോക് ചൗധരി വ്യക്തമാക്കി.
സംസ്ഥാന നേതൃമാറ്റം ആവശ്യപ്പെട്ട് അശോക് ചൗധരി ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്. തന്‍റെയും തന്നെ പിന്തുണയ്ക്കുന്നവരുടെയും ആവശ്യങ്ങൾക്ക് സംസ്ഥാന ഘടകത്തിൽ നിന്ന് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാലാണ് ദേശീയ നേതൃത്വത്തെതന്നെ സമീപിച്ചതെന്നും ചൗധരി പറഞ്ഞു.
https://www.facebook.com/Malayalivartha