കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നവരെ എല്‍ഡിഎഫ് ചുമക്കേണ്ട കാര്യമില്ല; മാണിക്കെതിരെ രൂക്ഷ വിമർശനവുമായി പന്ന്യൻ രവീന്ദ്രൻ
കെ എം മാണിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. യുഡിഎഫിനു കേരളത്തില്‍ ഇനിയൊരു ഭരണമില്ലെന്നു മനസ്സിലാക്കി കുഴിയിലേക്കു കാലുംനീട്ടിയിരിക്കുന്നവരെ എല്‍ഡിഎഫ് ഏറ്റെടുത്തു ചുമക്കേണ്ട കാര്യമില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.
ഇടുക്കി ജില്ലാ സമ്മേളനത്തിനിടെയായിരുന്നു പന്ന്യന്റെ വിമർശനം. മാണിക്ക് പിന്നാലെ മന്ത്രി എം എം മണിക്കെതിരെയും സിപിഐ നേതാക്കൾ രംഗത്തെത്തി. മന്ത്രിയായതിനുശേഷം എം.എം.മണി സിപിഐക്കെതിരെ നിരന്തരം ആക്രമണം നടത്തുകയാണെന്നും സിപിഐക്കെതിരെ നീചമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പറഞ്ഞു.
മാണിയുടെ ഇടത് പ്രവേശനത്തെ സംബന്ധിച്ച വാർത്തകൾ വന്നതുമുതൽ സിപിഐ മാണിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. സിപിഐയുടെ ജില്ലാ സമ്മേളനങ്ങളിലെല്ലാം മാണിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് നേതാക്കൾ സംസാരിച്ചത്. സിപിഎമ്മിനെതിരെയും പരോക്ഷമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha