രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുക മാത്രമാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പരിഹാരം; സി.പി.എം ചുരുങ്ങിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കഴിഞ്ഞ ദിവസം കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തെകുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം ചുരുങ്ങിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡുകള്‍ ക്ഷേത്രഭരണം നടത്തുന്നതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഹാജരാകുന്നതിന് കൊച്ചിയില്‍ എത്തിയതായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി. ക്ഷേത്രഭരണം നടത്തേണ്ടത് സര്‍ക്കാരല്ലെന്നും ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha