ത്രിപുരയിൽ ബിജെപി ഒരു വെല്ലുവിളിയല്ല; ഇടത് സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും മണിക് സർക്കാർ
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒരു വെല്ലുവിളിയല്ലെന്ന് മുഖ്യമന്ത്രി മണിക് സർക്കാർ. ത്രിപുരയിൽ ഭരണ വിരുദ്ധ വികാരമില്ലെന്നും ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. 1998 മുതൽ ത്രിപുരയുടെ മുഖ്യമന്ത്രിയാണ് മണിക് സർക്കാർ.
ത്രിപുരയെ ഭിന്നിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം പക്ഷെ അത് നടക്കില്ല. സംസ്ഥാനം എല്ലാ മേഖലയിലും മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മണിക് സർക്കർ വ്യക്തമാക്കി. എന്നാൽ ത്രിപുരയിൽ ഭരണം പിടിച്ചെടുക്കുമെന്നാണ് ബിജെപി നേതാക്കൾ വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി അടക്കമുള്ള ദേശീയ നേതാക്കൾ ത്രിപുരയിൽ പ്രചരണത്തിനെത്തി.
ഈ മാസം 18 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് മൂന്നിനാണ് തെരഞ്ഞെടുപ്പ് ഫലം അറിയുക. 60 നിയമസഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
https://www.facebook.com/Malayalivartha