നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ച് നീരവ് മോദി കോടികളുമായി രാജ്യം വിട്ടു; പ്രധാനമന്ത്രിക്കെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി
പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്കൊപ്പം ദാവൂസ് ഉച്ചകോടിയില്‍ നീരവ് പങ്കെടുത്ത ചിത്രം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
രത്ന വ്യാപാരിയായ നീരവ് മോദി 12,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നു. നീരവ് മോദി രാജ്യം വിട്ടുവെന്നാണ് വ്യക്തമാകുന്നത്. ബിജെപി നേതാക്കളുടെ ഒത്താശയോടെയാണ് നീരവ് രാജ്യം വിട്ടതെന്ന് കോൺഗ്രസ്സ് നേതാക്കൾ ആരോപിച്ചു. വിഷയത്തിൽ മോദി പ്രതികരിക്കണമെന്നും ആവശ്യം ഉയരുകയാണ്.
ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിക്കെതിരെ പരിഹാസവുമായി രാഹുൽ രംഗത്തെത്തിയത്. ഇന്ത്യയെ കൊള്ളയടിക്കാനുള്ള നിര്‍ദേശങ്ങള്‍-നീരവ് മോദി എന്ന തലക്കെട്ടോടെയാണ് രാഹുലിന്‍റെ പരിഹാസം.
1. പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിക്കുക
2.അദ്ദേഹത്തതിനൊപ്പം ദാവോസില്‍ കാണുക
ആ സ്വാധീനം ഉപയോഗിച്ച്
a.12000 കോടി രൂപ മോഷ്ടിക്കുക
b. സര്‍ക്കാര്‍ മറ്റുവഴികള്‍ നോക്കുമ്പോൾ മല്യയെ പോലെ രാജ്യം വിടുക- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha