ജയാ ബച്ചനെ രാജ്യസഭയിൽ എത്തിക്കാനുള്ള നീക്കവുമായി തൃണമൂൽ കോൺഗ്രസ്സ്
നടിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ ജയാ ബച്ചനെ പശ്ചിമ ബംഗാളില്‍ നിന്ന് രാജ്യസഭയിലെത്തിക്കാനുള്ള നീക്കവുമായി തൃണമൂൽ കോൺഗ്രസ്സ്. മൂന്ന് തവണ രാജ്യസഭ എം.പിയായ ജയാ ബച്ചന്റെ കാലാവധി ഏപ്രില്‍ മൂന്നിന് അവസാനിക്കാനിരിക്കെയാണ് തൃണമൂലിന്റെ നീക്കം.
എന്നാൽ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടിയില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും മമതാ ബാനര്‍ജിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിന് ശേഷം മാർച്ച് 18ന് അന്തിമ തീരുമാനം എടുക്കുമെന്നും മുതിര്‍ന്ന പാര്‍ട്ടി നേതാവ് അറിയിച്ചു.
58 എം.പിമാരുടെ കാലാവധിയാണ് ഈ ഏപ്രിലില്‍ അവസാനിക്കുന്നത്. ഇതില്‍ പത്ത് സീറ്റ് ഒഴിവ് വരുന്നത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. നിയമാസഭാ തെരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ 312ഉം നേടിയ ബി.ജെ.പിക്കാണ് ഇതില്‍ കൂടുതല്‍ സീറ്റും കിട്ടാന്‍ സാധ്യത. ഒരു അംഗത്തെ രാജ്യസഭയില്‍ എത്തിക്കാനുള്ള അംഗബലം മാത്രമാണ് സമാജ് വാദി പാര്‍ട്ടിക്കുള്ളൂ. ഈ സാഹചര്യത്തിലാണ് പശ്ചിമ ബംഗാളില്‍ നിന്നും ജയാ ബച്ചനെ രാജ്യസഭയില്‍ എത്തിക്കാന്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha