ചെങ്ങന്നൂരിൽ ഇടത് പക്ഷത്തിനാണ് സാധ്യത; എന്‍ഡിഎ എന്ന സംവിധാനം കേരളത്തിൽ ഇല്ല; കോൺഗ്രസ്സും എന്‍ഡിഎയും മണ്ഡലത്തിൽ ദുർബലമാണെന്നും വെള്ളാപ്പള്ളി
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിനാണ് വിജയ സാധ്യതയെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോൺഗ്രസ്സും എന്‍ഡിഎയും മണ്ഡലത്തിൽ ദുർബലമാണ്. ഭരണത്തിന്റെ ബലവും കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഫലവുമെല്ലാം ഇടതുപക്ഷത്തിന് അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ എന്‍ഡിഎ സംവിധാനം ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി ഇവിടെയുണ്ട്. ബിഡിജെഎസും ഇവിടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നു. ജാനുവും രാജന്‍ ബാബുവുമൊക്കെ ദുഖിതരായി കണ്ണീരൊഴിച്ച് നടക്കുന്നുണ്ട്.ഘടകകക്ഷികള്‍ കണ്ണീരും കയ്യുമായി നടക്കുന്നതല്ലാതെ എന്‍ഡിഎയുടെ ഒരു കൂട്ടായ്മ താൻ കാണുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്‌എന്‍ഡിപിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ബിഡിജെഎസ് ഇപ്പോൾ എന്‍ഡിഎയുടെ ഭാഗമാണ്. എന്നാൽ തങ്ങൾക്ക് അർഹതപ്പെട്ട പരിഗണന മുന്നണിയിൽ നിന്നും ലഭിക്കുന്നില്ലെന്ന പരാതിയുമായി ബിഡിജെഎസ് അധ്യക്ഷനായ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷനെ നേരിട്ട് കണ്ടിരുന്നു. ആവശ്യങ്ങൾ പരിഹരിക്കാമെന്ന ഉറപ്പ് ലഭിച്ചതല്ലാതെ ഇത് വരെ തുടർനടപടികൾ ഒന്നും ഉണ്ടായില്ല.
https://www.facebook.com/Malayalivartha