പ്രധാനമന്ത്രി വിദേശ പര്യടനം കഴിഞ്ഞ് വരുമ്പോൾ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയെയും കൊണ്ടുവരണം; മോദി സര്‍ക്കാര്‍ അഴിമതിയെ ഇല്ലാതാക്കുകയല്ല, അതില്‍ പങ്കാളികളാവുകയാണ് ചെയ്തതെന്നും രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വിദേശ പര്യടനം കഴിഞ്ഞ് വരുമ്പോൾ കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയെയും ഒപ്പം കൊണ്ടുവരണമെന്ന് രാഹുൽ പരിസഹിച്ചു.
മോദി സർക്കാർ അഴിമതിയെ ഇല്ലാതാക്കുകയല്ല, അതില്‍ പങ്കാളികളാവുകയാണ് ചെയ്യുന്നത്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യയും, നീരവ് മോദിയും ഇതിന്റെ തെളിവുകളാണെന്നും അദ്ദേഹം പറഞ്ഞു.
മേഘാലയയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ജനങ്ങൾ വിശ്വസിച്ചു. എന്നാൽ സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കുമ്പോള്‍ ജനങ്ങളുടെ പ്രതീക്ഷകളെല്ലാം അവസാനിക്കുകയാണ് ചെയ്തതെന്നും രാഹുല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha