ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിന് എട്ടു സീറ്റ് നല്‍കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി; ബിജെപി ആർക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്ന് പികെ കൃഷ്ണദാസ്
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിന് എട്ടു സീറ്റുകള്‍ നല്‍കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഇതിനുപുറമെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മത്സരിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയും ദേശീയ നേതൃത്വത്തിന് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ബിഡിജെഎസുമായി സഖ്യം ഉണ്ടാക്കിയത് ബിജെപിക്ക് വലിയ നേട്ടമായെന്നും വോട്ടുകള്‍ കൂടാന്‍ അത് കാരണമായെന്നും തുഷാര്‍ അറിയിച്ചു. എന്നാൽ ലോക്സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ബിജെപി ആര്‍ക്കും ഒരുറപ്പും നല്‍കിയിട്ടില്ലെന്നും ലോക്സഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും പികെ കൃഷ്ണദാസ് പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടിയുടെ മുന്നില്‍ ചെങ്ങന്നൂര്‍ തിരഞ്ഞടുപ്പ് മാത്രമെയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൻ ഡി എയ്ക്ക് വിജയ സാധ്യതയില്ലെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ എന്‍ഡിഎ സംവിധാനം ഇല്ലെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുറന്നടിച്ചിരുന്നു.
https://www.facebook.com/Malayalivartha