തമിഴ് ജനതയെ ആവേശത്തിലാക്കി 'മക്കള്‍ നീതി മയ്യം'; കമൽഹാസന്റെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു
തമിഴ് നടൻ കമൽഹാസൻ തന്റെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. 'മക്കള്‍ നീതി മയ്യം' എന്നാണ് കമലിന്‍റെ പാര്‍ട്ടിയുടെ പേര്. മധുരയിലെത്തിയ വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് ഉലകനായകൻ തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തിലായിരുന്നു കമലിന്റെ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം. പാർട്ടിയുടെ പേരിനൊപ്പം പാര്‍ട്ടി പതാകയും കമല്‍ പുറത്തിറക്കി. താന്‍ നേതാവല്ലെന്നും ജനങ്ങളില്‍ ഒരാള്‍ മാത്രമാണെന്നും പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു കൊണ്ട് കമല്‍ പറഞ്ഞു.
ഭരണകക്ഷിയായ എഐഎഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനവുമായാണ് കമൽഹാസന്റെ രാഷ്ട്രീയ പ്രവേശനം.എഐഎഡിഎംകെ അത്രയും മോശമായതിനാലാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചതെന്ന് കമൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha