മോദി ഒരു മന്ത്രികനാണ്; പല തട്ടിപ്പുകാരെയും അദ്ദേഹം ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമാക്കി; ജനാധിപത്യത്തെ വരെ അപ്രത്യക്ഷമാക്കാൻ മോദിക്ക് കഴിയുമെന്ന് രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യൻ ജനാധിപത്യം വരെ അപ്രത്യക്ഷമാക്കാൻ കഴിവുള്ള മന്ത്രികനാണ് മോദിയെന്ന് രാഹുൽ തുറന്നടിച്ചു. മേഘാലയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യം വിട്ട നീരവ് മോദിയേയും വിജയ് മല്യയേയും മോദി സംരക്ഷിക്കുകയാണെന്ന് രാഹുൽ പറഞ്ഞു. ഒരു വിരല്‍ ഞൊടിച്ചാല്‍ കാര്യങ്ങള്‍ പ്രത്യക്ഷമാക്കാനും അപ്രത്യക്ഷമാക്കാനും കഴിവുള്ള വലിയ മാന്ത്രികനാണ് മോദി.
നീരവ് മോദി, ലളിത് മോദി, വിജയ് മല്യ എന്നീ തട്ടിപ്പുകാരെ ഇന്ത്യയില്‍ നിന്ന് പെട്ടെന്ന് അപ്രത്യക്ഷരായി ഇന്ത്യയിലെ നിയമങ്ങള്‍ക്ക് പോലും എത്തിപ്പിടിക്കാന്‍ പറ്റാത്ത ദൂരത്ത് വിദേശ രാജ്യങ്ങളില്‍ പ്രത്യക്ഷരാകുന്നു. മോദിയുടെ മാന്ത്രിക ശക്തികൊണ്ട് ജനാധിപത്യത്തെ പോലും ഇവിടെ നിന്ന് അപ്രത്യക്ഷമാക്കാന്‍ കഴിയുമെന്നും രാഹുൽ പറഞ്ഞു.
https://www.facebook.com/Malayalivartha