കാനം കാനന വാസം വെടിയണം; തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു നിന്ന് ശക്തി തെളിയിക്കാൻ കഴിയാത്ത പാർട്ടിയാണ് സിപിഐ; കാനത്തിന് മറുപടിയുമായി കേരള കോണ്‍ഗ്രസ് മുഖപത്രം
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമർശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായ.കാനം രാജേന്ദ്രൻ കാനന ജീവിതം കൈവെടിഞ്ഞ് പുറത്തേക്കുവരണം. തുത്തുകുണുക്കി പക്ഷിയെ പോലെ അദ്ദേഹം ഗർവ് കാണിക്കരുതെന്നും ലേഖനത്തിൽ പറയുന്നു. മാണിയുടെ ഇടത് പ്രവേശനത്തെ സിപിഐ ശക്തമായി എതിർപ്പ് രേഖപ്പെടുത്തിയിരുന്നു.
തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു നിന്ന് ശക്തി തെളിയിക്കാൻ ഒരിക്കൽ പോലും കഴിയാത്ത പാർട്ടിയാണ് സിപിഐ. ഇത്തവണ 19 സീറ്റ് സിപിഐയ്ക്ക് ലഭിച്ചത് സിപിഎമ്മിന്‍റെ ഒൗദാര്യം കൊണ്ടാണെന്നും എൻ. ജയരാജ് എംഎൽഎ എഴുതിയ ലേഖനത്തിൽ വിമർശിക്കുന്നു.
മുന്നണി വിപുലീകരണം അനിവാര്യമാണെന്ന് സിപിഎമ്മിന്റെ പ്രവർത്തന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മാണി യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് നിൽക്കുന്ന സാഹചര്യത്തിൽ ഇടത് മുന്നണിയിലേക്ക് അടുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ മാണിയുടെ ഇടത് പ്രവേശനത്തെ ശക്തമായി എതിർക്കുന്ന സമീപനമാണ് സിപിഐ സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha