യെച്ചൂരിയുടെ നിലപാട് തള്ളി; കോണ്‍ഗ്രസുമായുള്ള സഖ്യത്തെ എതിർത്ത് സിപിഎം സംസ്ഥാന സമ്മേളനം
കോൺഗ്രസ്സുമായുള്ള സഖ്യ സാധ്യത പൂര്‍ണ്ണമായും തള്ളി സിപിഎം സംസ്ഥാന സമ്മേളനം. യെച്ചൂരിയുടെ നിലപാട് തള്ളി പാര്‍ട്ടി കേന്ദ്രകമ്മറ്റിയും പോളിറ്റ് ബ്യുറോയും രൂപം നല്‍കിയ കരട് പ്രമേയത്തിനാണ് ഭൂരിപക്ഷം പ്രതിനിധികളും പിന്തുണ നല്‍കിയത്.
കോൺഗ്രസ്സ് സഹകരണവുമായി ബന്ധപ്പെട്ട് ജനറല്‍ സെക്രട്ടറിയുടെ അവ്യക്തത നിറഞ്ഞ അഭിപ്രായങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യമുയർന്നു.എന്നാൽ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സീതാറാം യെച്ചൂരി നടത്തിയ പ്രസംഗത്തില്‍ അവ്യക്തതയൊന്നുമില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ എ. വിജയരാഘവന്‍ പറഞ്ഞു.
പി.ബിയുടേയും കേന്ദ്ര കമ്മറ്റിയുടേയും നിലപാടാണ് യെച്ചൂരി ആവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ മന്ത്രിമാർക്കെതിരെയും പോലീസിനെതിരെയും രൂക്ഷ വിമർശനമാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha