ചരടുവലികൾ സജീവം; മാണി യുഡിഎഫ് വേദിയിൽ; ഇടത് മുന്നണിയിൽ പോകരുതെന്ന ആവശ്യവുമായി മുസ്ലീം ലീഗ്
കെഎം മാണിയെ യുഡിഫിലെത്തിക്കാനുള്ള നീക്കങ്ങൾ സജീവം. കഴിഞ്ഞ ദിവസം മാണി സിപിഎം സമ്മേളന വേദിയിലെത്തിയതിന് പിന്നാലെയാണ് മാണിയെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി യുഡിഎഫ് നേതാക്കൾ രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി മാണിയെ സന്ദർശിച്ചു.
ഇടത് മുന്നണിയിലേക്ക് പോകരുതെന്ന ആവശ്യം കുഞ്ഞാലിക്കുട്ടി മുന്നോട്ട് വെച്ചെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ മാണി യുഡിഎഫ് നേതാക്കളുമായി വേദി പങ്കിടുകയും ചെയ്തു. ഉമ്മൻചാണ്ടി അടക്കമുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് മാണി പങ്കെടുത്തത്.
മാണിയുടെ ഇടത് പ്രവേശനത്തെ ശക്തമായി എതിർക്കുന്നത് സിപിഐയാണ്. സിപിഐയുടെ ശക്തമായ എതിർപ്പിനിടയിലും മാണിയെ മുന്നണിയിൽ എത്തിക്കാൻ സിപിഎം ശ്രമിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ മാണി ആദ്യം നിലപാട് വ്യക്തമാക്കണമെന്നാണ് സിപിഎം നേതാക്കൾ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha