സിപിഎം എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള മാർക്സിസ്റ്റ് എന്നല്ല; കേരളാ സഖാക്കൾ പാർട്ടി പരിപാടികൾ ഒന്നുകൂടി പഠിക്കണം; വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി യെച്ചൂരി
സിപിഎം സംസ്ഥാന സമ്മേളനത്തിലെ വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിനിധി സമ്മേളനത്തിൽ തനിക്കെതിരെ വിമർശനം ഉന്നയിച്ച ഷംസീറിന്റെയും റിയാസിന്റെയും പേരെടുത്ത് പറഞ്ഞായിരുന്നു യെച്ചൂരിയുടെ മറുപടി.
കോൺഗ്രസ്സ് ബന്ധം വേണമെന്ന് പറഞ്ഞിട്ടില്ല. തന്ത്രപരമായ അടവ് നയം വേണമെന്നാണ് താൻ പറഞ്ഞത്.സിപിഎം എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള മാർക്സിസ്റ്റ് എന്നല്ലെന്നും കേരളാ സഖാക്കൾ പാർട്ടി പരിപാടികൾ ഒന്നുകൂടി പഠിക്കണമെന്നും യെച്ചൂരി തുറന്നടിച്ചു.
താൻ കോൺഗ്രസ്സിനെക്കുറിച്ച് പറഞ്ഞതല്ല ഇവിടെ ചർച്ച ചെയ്തത്. ഗൂഗിളിൽ കിട്ടുന്ന കാര്യങ്ങളല്ല താൻ പറഞ്ഞത്.ഏതെങ്കിലും സംസ്ഥാനത്തെ സവിശേഷതകൾ വെച്ചല്ല പൊതു സാഹചര്യത്തിനനുസരിച്ചാണ് നിലപാട് നിർണയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha