മോദി ഇതുവരെ ആരുടെയെങ്കിലും അക്കൗണ്ടിലേക്ക് 10 രൂപെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോ; പറയുന്ന കാര്യങ്ങൾ ചെയ്തു കാണിക്കണമെന്ന് രാഹുൽ ഗാന്ധി
പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അധികാരത്തിലെത്തിയപ്പോൾ 15 ലക്ഷം ബാങ്കുകളില്‍ നിക്ഷേപിക്കുമെന്ന് പറഞ്ഞ മോദി ഇതുവരെ ആരുടെയെങ്കിലും അക്കൗണ്ടിലേക്ക് 10 രൂപെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോയെന്നും പറയുന്ന കാര്യങ്ങള്‍ ചെയ്ത് കാണിക്കണമെന്നും രാഹുൽ കുറ്റപ്പെടുത്തി.
കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ. ബി.ജെ.പി ബിസിനസ്സുകാര്‍ക്ക് മാത്രമുള്ളതായി മാറി. കര്‍ഷകരുടെ ലോണ്‍ എഴുതി തള്ളിയതു പോലെയാണ് മോദി വ്യവസായികളുടെ ലോണും എഴുതി തള്ളുന്നതെന്നും രാഹുൽ പറഞ്ഞു.
എന്നാൽ തെരഞ്ഞെടുപ്പ് രംഗം സജീവമായതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ രൂക്ഷമായി വിമർശിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ രംഗത്തെത്തി. കര്‍ണ്ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ പദ്ധതികള്‍ ശരിയായ വിധത്തില്‍ നടപ്പാക്കുന്നില്ലെന്നും ഇതിലൂടെ ജനങ്ങള്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha